പട്ടിണി ഡയറ്റ് - നിങ്ങൾ ദിവസേന കഴിക്കുന്ന കലോറികളെ വെട്ടികുറച്ച് വേഗത്തിൽ ശരീരഭാരം കുറയ്ക്ക്കാൻ സാധിക്കുമെന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ഭക്ഷണരീതിയിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു മാറ്റം വിപരീതഫലമാണ് ഉണ്ടാക്കുക
പട്ടിണികിടക്കുന്നതോ, ഭക്ഷണം വളരെയധികം ഒഴിവാക്കുകയോ ചെയ്യുന്നത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും . കൗമാരക്കാരായ പെൺകുട്ടികളിൽ വളരെ സാധാരണമായി കണ്ടുവരുന്നൊരു മോശം പ്രവണതയാണിത്. കലോറി കുറഞ്ഞ സന്തുലിതമായ ഒരു ഭക്ഷണരീതി പിന്തുടരുന്നതാണ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ആരോഗ്യകരവും പ്രയോജനപ്രദവുമായ വഴി.